തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വൻ വിജയമാണെന്നും പ്രതിമാസ വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായതായും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സഭയിൽ വ്യക്തമാക്കി. 2021 മുതൽ ഒരു കോടി രൂപയിൽ ഒതുങ്ങിയിരുന്ന പ്രതിമാസ വരുമാനം ഇപ്പോൾ അഞ്ച് കോടിക്ക് മുകളിലെത്തിയതായി അദ്ദേഹം പറഞ്ഞു.(Minister KB Ganesh Kumar says revenue is soaring through KSRTC budget tourism)
മുൻ വർഷങ്ങളിൽ മാസം 1 കോടി രൂപയായിരുന്നത് കഴിഞ്ഞ മാസം 4.5 കോടിയായും ഈ മാസം 5.5 കോടിയായും ഉയർന്നു. ഈ ജനുവരിയിലെ വരുമാനത്തിൽ 65 ലക്ഷം രൂപ ലാഭമാണ്. ഇതുവരെ 22 കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിച്ചു. മൂന്ന് മാസം മുൻപത്തെ കണക്ക് പ്രകാരം 2.87 കോടി രൂപ ഈ പദ്ധതിയിലൂടെ ലാഭമുണ്ടാക്കി.
കെഎസ്ആർടിസിയുടെ ഒഴിഞ്ഞു കിടക്കുന്ന 101 കടമുറികൾ ടെണ്ടർ നൽകി. 56 എണ്ണം കൂടി ഉടൻ ലേലം ചെയ്യും. ബസുകൾക്ക് പുറത്തെ പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ നീങ്ങിയാൽ ആ ഇനത്തിലും കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

