HomeNationalനിറത്തെച്ചൊല്ലിയുള്ള സഹപാഠിയുടെ അധിക്ഷേപം: രാജസ്ഥാനിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി |...

നിറത്തെച്ചൊല്ലിയുള്ള സഹപാഠിയുടെ അധിക്ഷേപം: രാജസ്ഥാനിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി | Dholpur student suicide case

ധോൽപൂർ: സഹപാഠിയായ പെൺകുട്ടി നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചതിൽ മനംനൊന്ത് രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ തക്രാലി സ്വദേശിയായ രാഹുൽ (16) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. സ്വന്തം നാട്ടിൽ നിന്നും മാറി രാജസ്ഥാനിലെ ധോൽപൂരിലുള്ള ബന്ധുക്കളുടെ വീട്ടിൽ താമസിച്ചായിരുന്നു രാഹുൽ പഠനം നടത്തിയിരുന്നത്.(Dholpur student suicide case, 16 Year Old Student Suicide Over Classmate Skin Colour Remarks)

കഴിഞ്ഞ വ്യാഴാഴ്ച സ്കൂളിൽ വെച്ച് രാഹുലും സഹപാഠിയായ പെൺകുട്ടിയും തമ്മിൽ ചെറിയ രീതിയിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിനിടയിൽ പെൺകുട്ടി രാഹുലിന്റെ ശരീരനിറത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചതായി പോലീസ് പറഞ്ഞു. ഈ പരാമർശത്തിൽ കടുത്ത മാനസികവിഷമത്തിലായ രാഹുൽ അന്ന് വൈകുന്നേരം സ്കൂൾ വിട്ട് മുറിയിലെത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

പിറ്റേന്ന് വെള്ളിയാഴ്ചയായിട്ടും രാഹുൽ മുറിയിൽ നിന്നും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മധ്യപ്രദേശിൽ നിന്നും രാഹുലിന്റെ മാതാപിതാക്കൾ എത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിന്റെ പൂർണ്ണമായ വിവരങ്ങൾ ശേഖരിക്കുമെന്നും സബ് ഇൻസ്പെക്ടർ അറിയിച്ചു.

Story Summary

A 16-year-old eighth-grade student named Rahul died by suicide in Rajasthan’s Dholpur district after being racially abused and body-shamed by a female classmate over his skin color. The police have launched a full investigation into the sequence of events at the school following the post-mortem examination of the deceased, who hailed from Madhya Pradesh.

WhatsApp Channel Banner

Latest updates

‘തൂക്കിക്കൊന്നോളൂ’: നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി...

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാവിധിയിന്മേൽ വിശദമായ വാദം കേട്ട...

‘അന്നം മുടക്കിയതല്ല, സ്ഥലം കൈയ്യേറിയതിനാണ് എതിർപ്പ്, ആലപ്പുഴയിൽ കമ്മ്യൂണിറ്റി...

തിരുവനന്തപുരം: പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വീണ്ടും നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. താൻ ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും സ്ഥലം കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഇടപെട്ടതെന്നും മന്ത്രി അറിയിച്ചു. ആശുപത്രികളിൽ...

ലോകകപ്പ് വേദിയിലും ‘ട്രംപ് കളി’: ട്രോഫി നൽകിയ ശേഷം...

ന്യൂയോർക്ക്: സ്പെയിനിന്റെ ചരിത്രപരമായ ഫിഫ ലോകകപ്പ് കിരീടധാരണ ചടങ്ങിലും തന്റേതായ ശൈലിയിലുള്ള പെരുമാറ്റം കൊണ്ട് ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് ചാമ്പ്യന്മാരായ സ്പെയിൻ ടീമിന് ലോകകപ്പ്...

ബിജു കൊലക്കേസ്: ശരീരത്തിൽ 45 മുറിവുകൾ; CCTV ദൃശ്യങ്ങൾ...

കോഴിക്കോട്: പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജു എന്ന യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ബിജുവിന്റെ ശരീരത്തിൽ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ....

നാലാമത്തെ കുഞ്ഞിന് ജന്മം നൽകി ഉഷാ വാൻസ്: സന്തോഷ...

വാഷിംഗ്ടൺ ഡിസി: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനും ഭാര്യ ഉഷാ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നു. ഞായറാഴ്ച ജനിച്ച ആൺകുഞ്ഞിന് 'അലക് നീൽ വാൻസ്' എന്നാണ് ദമ്പതികൾ പേരിട്ടിരിക്കുന്നത്.മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള വാൾട്ടർ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...