HomeNationalഅഭിജീത് ദിപ്കെയ്ക്ക് നേരെയുള്ള മഷി പ്രയോഗം: ആക്രമണം നടത്തിയത് സ്വയം പ്രഖ്യാപിത...

അഭിജീത് ദിപ്കെയ്ക്ക് നേരെയുള്ള മഷി പ്രയോഗം: ആക്രമണം നടത്തിയത് സ്വയം പ്രഖ്യാപിത പുരുഷാവകാശ പ്രവർത്തക ബർഖ ത്രേഹാൻ | CJP Founder Abhijeet Dipke

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 1.20-ഓടെയായിരുന്നു സംഭവം. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുകിനെ ഡൽഹി പോലീസ് ജന്തർ മന്തറിൽ നിന്ന് തന്ത്രപൂർവ്വം നീക്കിയതിനെതിരെ ദിപ്കെ പ്രസംഗിക്കുന്നതിനിടയിലാണ് കാണികൾക്കിടയിൽ നിന്ന് വേദിക്ക് സമീപത്തേക്ക് നീങ്ങിയ സ്ത്രീ അദ്ദേഹത്തിന് നേരെ മഷി ഒഴിച്ചത്.(CJP Founder Abhijeet Dipke Ink Attacked By Men Rights Activist Barkha Trehan)

സ്വയം പുരുഷാവകാശ പ്രവർത്തകയെന്ന് വിശേഷിപ്പിക്കുന്ന ബാർഖ ത്രേഹാൻ ആണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ വേദിയിലുണ്ടായിരുന്ന സിജെപി പ്രവർത്തകർ ഇവരെ തടയുകയും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. സിജെപി പ്രവർത്തകർ തന്നെ മർദ്ദിച്ചതായി ബാർഖ ആരോപിച്ചു. തന്റെ എക്സ് ഹാൻഡിലിലൂടെ സിജെപിയെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് ബാർഖ ത്രേഹാൻ.

മുൻപ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗറിനെ പിന്തുണച്ച് തന്റെ എൻജിഒ ആയ ‘പുരുഷ ആയോഗിന്റെ’ നേതൃത്വത്തിൽ ജന്തർ മന്തറിൽ ഇവർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നേരത്തെ ജയ്പൂരിൽ നടന്ന പ്രതിഷേധത്തിനിടയിലും തനിക്ക് നേരെ സമാനമായ രീതിയിൽ കൈയേറ്റ ശ്രമം ഉണ്ടായിട്ടുണ്ടെന്നും ഇത്തരം ആക്രമണങ്ങൾ കണ്ട് താൻ പിന്നോട്ട് പോകില്ലെന്നും അഭിജീത് ദിപ്കെ പ്രതികരിച്ചു. ആക്രമണത്തിന് പിന്നാലെ തനിക്ക് നേരെ വീണ മഷിയുടെ നിറത്തെ പരാമർശിച്ച് “നീല എന്റെ നിറമാണ്” എന്ന് ദിപ്കെ എക്സിൽ കുറിച്ചു.

Story Summary

Cockroach Janta Party (CJP) founder Abhijeet Dipke faced an ink-attack at Jantar Mantar by men’s rights activist Barkha Trehan while addressing a protest against the removal of climate activist Sonam Wangchuk. CJP supporters handed her to the Parliament Street police, was later released without any case being registered.

WhatsApp Channel Banner

Latest updates

ഇൻഷുറൻസ് തുകയ്ക്കും കാമുകനൊപ്പം ജീവിക്കാനും ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു...

മീററ്റ്: ഹസ്തിനാപൂരിൽ യുവാവ് പാമ്പുകടിയേറ്റ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്. കേസിൽ ഭാര്യ ദാമിനി (30), ഇവരുടെ കാമുകനായ തുഷാർ (35), പാമ്പുപിടുത്തക്കാരായ സോനു, ഉദയ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ്...

ഗവണ്മെന്റ് പ്ലീഡർ വിവാദം: മുഖ്യമന്ത്രി – അലോഷ്യസ് സേവ്യർ...

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയ ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി ഡി സതീശനുമായി ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ...

ഫിഫ ലോകകപ്പ് ഫൈനൽ: ട്രംപിനും ഫിഫ പ്രസിഡൻ്റിനും നേരെ...

ന്യൂയോർക്ക്: ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കും നേരെ ഗാലറിയിൽ നിന്ന് കാണികളുടെ ശക്തമായ കൂവൽ....

‘ലോകകപ്പിനെക്കുറിച്ചല്ല അവധി പ്രഖ്യാപിക്കുന്നതിലെ മാനദണ്ഡത്തെക്കുറിച്ചാണ് അറിയേണ്ടത്’: NTU നേതാവ്...

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച സർക്കാർ നടപടിയിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് എൻ.ടി.പി നേതാവും അധ്യാപകനുമായ അനൂപ് കുമാർ തെക്കേടത്ത്. ഫുട്ബോളിനോടുള്ള ജനങ്ങളുടെ ആവേശത്തെ തള്ളിക്കളയുന്നില്ലെന്നും, എന്നാൽ...

‘ഇറാൻ വെനസ്വേലയല്ല, ഏത് നിമിഷവും ബോംബാക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിൽ...

ടെഹ്‌റാൻ: തങ്ങൾക്കെതിരെ അമേരിക്കൻ സൈനിക നീക്കം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ, നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി നടത്തിയ ചർച്ചയുടെ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...