ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ വൻ ക്രമക്കേടും മോഷണവും നടന്നെന്ന ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും. സംഭാവന മോഷണം പോയ സംഭവത്തിൽ പ്രധാനമന്ത്രി പുലർത്തുന്ന മൗനം അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്നും വ്യക്തമാക്കി ഇരുവരും ശനിയാഴ്ച സംയുക്തമായി കത്തയച്ചു.(Rahul Gandhi Mallikarjun Kharge Letter To PM Modi Over Ram Mandir Donation Theft Controversy)
ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയെ ‘അപമാനം’ എന്ന് വിശേഷിപ്പിച്ച കത്തിൽ, അദ്ദേഹം പ്രധാനമന്ത്രിയുടെ അടുത്ത അനുഭാവിയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ട്രസ്റ്റിന്റെ അക്കൗണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി, പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും ഖാർഗെയും ട്രസ്റ്റിന് ലഭിച്ച പണം, സ്വർണം, വെള്ളി എന്നിവയുടെ വിനിയോഗം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രാമക്ഷേത്ര ട്രസ്റ്റിന്റെ ഭരണം പൂർണ്ണമായും ഒരു ‘പബ്ലിക് ട്രസ്റ്റ്’ ആയി പുനഃസംഘടിപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നിർമോഹി അഖാഡ സുപ്രീം കോടതിയെ സമീപിച്ചു.
Story Summary
Congress leaders Rahul Gandhi and Mallikarjun Kharge jointly wrote to PM Narendra Modi, criticizing his silence on the alleged Ram Mandir donation theft row and demanding a comprehensive probe into the Shri Ram Janmabhoomi Teerth Kshetra Trust accounts.


