കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയത് സംബന്ധിച്ച ആരോപണത്തിൽ പുതിയ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഈ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന ചോദ്യത്തിന് മറുപടി പറയാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്ന് രാഗേഷ് ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.(KK Ragesh Criticises CM VD Satheesan Over Chartered Flight Row)
ജൂലൈ ആദ്യവാരം മുതൽ താൻ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ വൈകാരിക പ്രതികരണങ്ങളിലൂടെ മുഖ്യമന്ത്രി രംഗം വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ധനകാര്യം, തുറമുഖം, നിയമം എന്നീ വകുപ്പുകൾ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി തന്നെ കൈവശം വെക്കുന്നതിന് പിന്നിലെ താല്പര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.
കരാർ ലംഘിച്ച് ഓഹരി വില്പന നടത്താൻ അദാനിക്ക് ധൈര്യം നൽകുന്നത് ആരാണെന്നും രാഗേഷ് ചോദ്യമുയർത്തി. വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ‘കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം പോർട്ടിൽ എന്താണ് താല്പര്യം’ എന്ന മറുചോദ്യമാണ് സതീശൻ ഉന്നയിച്ചത്. തുടർന്ന് മാധ്യമങ്ങളെ ഉപയോഗിച്ച് പ്രതിരോധം തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അടിക്കടിയുള്ള മൂകാംബികാ യാത്രകൾ മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ(എം) ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞതായി പ്രചരിപ്പിച്ചത് പച്ചക്കള്ളമാണെന്നും കെ.കെ. രാഗേഷ് വിമർശിച്ചു.
Story Summary
CPM Kannur District Secretary K.K. Ragesh has hit out at Chief Minister V.D. Satheesan, accusing him of evading allegations surrounding a chartered flight to Mangaluru to meet Adani officials and NDA leaders. Ragesh claimed that the Chief Minister is yet to answer who funded the trip and raised questions regarding why the CM is uniquely holding the Finance, Port, and Law portfolios.


