HomeKeralaചോദ്യപേപ്പർ മാറി നൽകി: PSC പത്താം ക്ലാസ് തല പ്രിലിമിനറി പരീക്ഷ...

ചോദ്യപേപ്പർ മാറി നൽകി: PSC പത്താം ക്ലാസ് തല പ്രിലിമിനറി പരീക്ഷ അവസാന നിമിഷം അടിയന്തരമായി റദ്ദാക്കി | Kerala PSC

തിരുവനന്തപുരം: ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, സ്റ്റോർമാൻ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് കേരള പി.എസ്.സി നടത്താനിരുന്ന പത്താം ക്ലാസ് യോഗ്യതയുള്ള പ്രാഥമിക പരീക്ഷ അവസാന നിമിഷം റദ്ദാക്കി. ശനിയാഴ്ച രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്.(Kerala PSC Cancels Tenth Level Preliminary Exam After Question Paper Mix Up In Alappuzha)

ഇതിൽ ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.05 വരെ നടക്കേണ്ടിയിരുന്ന രണ്ടാം ഘട്ട പരീക്ഷയാണ് പി.എസ്.സി അടിയന്തരമായി റദ്ദാക്കിയത്. ഉച്ചയ്ക്ക് ശേഷം നൽകേണ്ടിയിരുന്ന ചോദ്യപേപ്പർ രാവിലെ നടന്ന ഒന്നാം ഘട്ട പരീക്ഷയുടെ സമയത്ത് മാറി വിതരണം ചെയ്തതാണ് കടുത്ത പ്രതിസന്ധിക്ക് കാരണമായത്.

ആലപ്പുഴയിലെ ഒരു പരീക്ഷാ കേന്ദ്രത്തിലാണ് ചോദ്യപേപ്പർ മാറി നൽകിയതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാൽ, തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ ചോദ്യപേപ്പർ മാറിപ്പോയതായും അതുവഴി ചോദ്യങ്ങൾ ചോർന്നതായും വ്യക്തമാകുകയായിരുന്നു. ഇതോടെ പരീക്ഷാ നടപടികളുടെ സുതാര്യത ഉറപ്പാക്കാൻ പരീക്ഷ പൂർണ്ണമായി റദ്ദാക്കാൻ പി.എസ്.സി നിർബന്ധിതരാവുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് പി.എസ്.സിയുടെ ഔദ്യോഗിക വിശദീകരണം. റദ്ദാക്കിയ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്.

Story Summary

The Kerala Public Service Commission (PSC) has cancelled the second phase of the 10th-level preliminary examination for posts like Last Grade Servants and Storeman due to a major question paper mix-up. The question paper scheduled for the afternoon session was mistakenly distributed during the morning session at a centre in Alappuzha, leading to a widespread leak across districts.

WhatsApp Channel Banner

Latest updates

കോട്ടയം മെഡിക്കൽ കോളേജ് സ്കിൻ ബാങ്കിൽ ചർമ്മദാനം നടത്തിയ...

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ സ്കിൻ ബാങ്കിലേക്ക് ചർമ്മം ദാനം ചെയ്ത് അവയവദാന രംഗത്ത് പുതിയ ചരിത്രമെഴുതിയ ആഷിഖ് വിജയന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. വേർപാടിന്റെ കടുത്ത...

രജൗരിയിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം; അതിർത്തിയിൽ...

ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ നിയന്ത്രണരേഖയിൽ (LoC) പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ശക്തമായ വെടിവെപ്പ്. വെള്ളിയാഴ്ച രാത്രി നടന്ന നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന വെടിവെപ്പിൽ ആർക്കും...

ജെന്നിഫർ വിംഗറ്റ് വിവാഹിതയായോ? വിവാഹ വാർത്തകൾക്കിടെ ജെന്നിഫറിന്റെ...

പ്രമുഖ ടെലിവിഷൻ താരം ജെന്നിഫർ വിംഗറ്റ് യുകെയിൽ വെച്ച് തന്റെ ദീർഘകാല പങ്കാളിയായ വില്യം ഇഷ്മയേലിനെ വിവാഹം കഴിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെ, താരത്തിന്റെ ബ്രൈഡൽ ഗൗൺ ട്രയൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Jennifer...

KSRTC ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: ജീവനക്കാരനെ...

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഒപ്പം യാത്ര ചെയ്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച ഡിപ്പോ ജീവനക്കാരനെ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്ന് അരക്കിലോമീറ്ററോളം ഓടിച്ചിട്ട് പിടികൂടി. ശനിയാഴ്ച രാവിലെ ആലപ്പുഴ -...

തമാശ പാളിയോ? ധ്യാൻ ശ്രീനിവാസനെതിരെ തമിഴ് സോഷ്യൽ മീഡിയയിൽ...

നടൻ ധ്യാൻ ശ്രീനിവാസൻ അടുത്തിടെ നടത്തിയ പരാമർശം തമിഴ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. താൻ മുഖ്യമന്ത്രിയായാൽ നവ്യ നായർ സാരിയുടുത്ത് മുന്നിലുണ്ടാകണമെന്നായിരുന്നു വിജയ് - തൃഷ സംഭവത്തെ പരാമർശിച്ചുകൊണ്ട്...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...