HomeKerala'ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ്...

‘ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്’: പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ അന്തരിച്ച ജനനായകന് ആദരാഞ്ജലികൾ അർപ്പിച്ചു. ആൾക്കൂട്ടത്തെ എപ്പോഴും നെഞ്ചേറ്റിയ ഉമ്മൻ ചാണ്ടി സാർ വിടവാങ്ങിയപ്പോൾ, ജനലക്ഷങ്ങളുടെ സങ്കടക്കടലിനൊപ്പം താനും സഹപ്രവർത്തകരും ആ അവസാന യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചതായി വി.ഡി. സതീശൻ സ്മരിച്ചു.(CM VD Satheesan Pays Tribute To Oommen Chandy On His Third Death Anniversary)

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോൺ കോളിലോ നിവേദനത്തിലൂടെയോ ബന്ധപ്പെടാൻ ഉമ്മൻ ചാണ്ടി ഉണ്ടെന്നത് ഒരു വലിയ അഭിമാനമായിരുന്നു. ഉമ്മൻ ചാണ്ടിയാകാൻ ആർക്കും സാധിക്കില്ലെങ്കിലും, സാധാരണക്കാരെ ചേർത്തുപിടിക്കുകയെന്നതാണ് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു.

അദ്ദേഹം ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ ഉമ്മൻ ചാണ്ടിയെപ്പോലെ ആകാനാണ് താൻ ശ്രമിക്കുന്നതെന്നും, അവസാന ആശ്രയമായി എത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലത്തിന്റെ ആവശ്യമാണെന്നും വി.ഡി. സതീശൻ അനുസ്മരണ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

Story Summary

CM V.D. Satheesan paid a touching tribute to former Chief Minister Oommen Chandy on his third death anniversary. Recalling the emotional funeral procession from Thiruvananthapuram to Puthuppally three years ago, Satheesan stated that Oommen Chandy taught every public servant the ultimate lesson of standing close to the common man.

WhatsApp Channel Banner

Latest updates

ജന്തർ മന്ദിറിൽ നാടകീയ രംഗങ്ങൾ: CJP സ്ഥാപകൻ അഭിജീത്...

ന്യൂഡൽഹി: ജന്തർ മന്ദിറിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ യുവതിയുടെ മഷി പ്രയോഗം. ശനിയാഴ്ച നടന്ന സംഭവത്തെ തുടർന്ന് ദിപ്കെയുടെ അനുയായികൾ...

‘മുഖത്ത് നോക്കാഞ്ഞതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവായി, ആശ്വാസം ആഭ്യന്തരമന്ത്രിക്ക്,...

തിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തിൽ യു.ഡി.എഫ് സർക്കാരും കെ.എസ്.യുവും തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളിൽ കടുത്ത പരിഹാസവുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ്...

പിടികൂടുന്ന തെരുവ് നായകളെ കൊല്ലുന്നുവെന്ന് ആരോപണം: തിരുവനന്തപുരം കോർപ്പറേഷനെതിരെ...

തിരുവനന്തപുരം: നഗരത്തിലെ തെരുവ് നായ്ക്കളെ നിയമവിരുദ്ധമായി പിടികൂടി കൊന്നൊടുക്കുകയാണെന്നും വിജനമായ സ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളുകയാണെന്നും ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മൃഗസംരക്ഷണ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. കോർപ്പറേഷൻ ഭരണസമിതിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും...

മെസ്സിയെ തടയുക വലിയൊരു വെല്ലുവിളി; അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിന്...

ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടുമ്പോൾ ലയണൽ മെസ്സിയെ തടയുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് സ്പാനിഷ് മധ്യനിര താരം മൈക്കൽ മെറിനോ. ഫൈനലിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്...

ചോദ്യപേപ്പർ മാറി നൽകി: PSC പത്താം ക്ലാസ് തല...

തിരുവനന്തപുരം: ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, സ്റ്റോർമാൻ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് കേരള പി.എസ്.സി നടത്താനിരുന്ന പത്താം ക്ലാസ് യോഗ്യതയുള്ള പ്രാഥമിക പരീക്ഷ അവസാന നിമിഷം റദ്ദാക്കി. ശനിയാഴ്ച രാവിലെയും...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...