പാലക്കാട്: മുണ്ടൂരിൽ നിയന്ത്രണം വിട്ട ലോറി വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി ഉണ്ടായ വൻ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. കോളേജ് വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാനാണ് മരിച്ചത്.(Palakkad Truck Accident College Student Killed Three Injured)
മുണ്ടൂർ ഒമ്പതാം മൈലിൽ വെച്ചാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. ആശുപത്രികളിൽ നിന്നുള്ള മാലിന്യ ശേഖരണവുമായി പോവുകയായിരുന്ന ലോറിയാണ് റോഡരികിൽ നിന്നിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ഇടിച്ചുകയറിയത്.
അപകടത്തിൽ മറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Summary
A college student named Muhammed Farhan was killed and three other students were seriously injured when a truck carrying hospital waste ploughed into them at Mundur 9th Mile in Palakkad. The speeding truck hit the students by the roadside.


