പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ കർണസുബർണ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ സ്കൂൾ വാനിന് പിന്നിലിടിച്ച് രണ്ട് വിദ്യാർത്ഥികളടക്കം മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന വാഹനം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പാസഞ്ചർ ട്രെയിൻ വാനിൽ ഇടിക്കുകയായിരുന്നു. (Murshidabad Train Accident)
അപകടസമയത്ത് റെയിൽവേ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി പത്തംഗ സംഘത്തെ സംഭവസ്ഥലത്തേക്ക് നിയോഗിച്ചു. അപകടത്തെത്തുടർന്ന് ഈസ്റ്റേൺ റെയിൽവേയുടെ ഹൗറ ഡിവിഷനിലെ അസിംഗഞ്ച്-കാട്വ സെക്ഷനിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അപകടകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Summary: Three people, including two students, were killed on Friday morning when a passenger train struck their school van at an open level crossing near Karna Subarna station in West Bengal’s Murshidabad district. Railway authorities have launched a formal investigation into the incident, which caused significant disruptions to train services in the Azimganj-Katwa section.


