മുംബൈ: മുംബൈയ്ക്ക് സമീപം മീരാ റോഡിലുള്ള പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ ഇരുപതുകാരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മീരാ റോഡിലെ ജെപി നോർത്ത് റെസിഡൻഷ്യൽ കോംപ്ലക്സിലെ പതിമൂന്നാം നിലയിൽ നിന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന ക്രെയ്ൻ താഴേക്ക് പതിച്ചത്.(Mumbai crane collapse, Mumbai Mira Road Construction Crane Collapse Kills One And Injures Three)
വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് വലിയ ക്രെയ്ൻ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയ്ൻ വീണതിനെ തുടർന്ന് താഴെ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ പൂർണ്ണമായും തകർന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
തുടർന്ന് പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
A 20-year-old worker was killed and three others sustained injuries when a construction crane fell from the 13th floor of a building in Mira Road near Mumbai. The falling heavy machinery also crushed multiple parked vehicles on the ground. Local authorities have launched a formal investigation to determine the exact cause of the structural failure.


