HomeKeralaമന്ത്രി PK കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം: യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പോലീസ്...

മന്ത്രി PK കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം: യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പോലീസ് | Malappuram cyber police case

മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബ് ചാനലിനെതിരെ മലപ്പുറം സൈബർ പോലീസ് കേസെടുത്തു. ‘ബ്രഹ്മ കോഹഗ്നിഷൻ’ (BRAHMA COGNITION) എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടപടി. ഒരു പരിപാടിയിൽ വെച്ച് പി കെ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് ഈ ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് കേസിനാധാരം.(Malappuram cyber police case Against YouTube Channel For Defamatory Remarks Against PK Kunhalikutty)

നിലവിളക്ക്, ഹലാൽ, ഹറാം തുടങ്ങിയ മതപരമായ ആശയങ്ങളെ മുൻനിർത്തി സമൂഹത്തിൽ വിദ്വേഷവും ശത്രുതയും വളർത്താൻ ബോധപൂർവ്വം ശ്രമിച്ചതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. മന്ത്രിക്കെതിരെ അശ്ലീല പരാമർശങ്ങൾ വീഡിയോയിലൂടെ പ്രചരിപ്പിച്ചതിനെതിരെയാണ് പോലീസ് നടപടി.

യൂത്ത് ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ സൈബർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary

The Malappuram Cyber Police have registered a case against the YouTube channel ‘Brahma Cognition’ for making derogatory remarks against Minister P K Kunhalikutty and attempting to incite religious hatred. The case was filed following a complaint by Youth League, which alleged that the YouTuber used concepts to create communal enmity.

Clickable Info Box