കൊല്ലം: ലഹരി മാഫിയയ്ക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട. പരിശോധനയിൽ 51.590 ഗ്രാം എംഡിഎംഎയുമായി യുവാവിനെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ചിറക്കര താഴം ഇടവട്ടം രാഹുൽ നിവാസിൽ രാഹുൽരാജ് (32) ആണ് പിടിയിലായത്.(Youth Arrested With MDMA In Kollam Under Operation Toofan)
ബെംഗളൂരുവിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് ചാത്തന്നൂർ, പാരിപ്പള്ളി, കൊട്ടിയം, കണ്ണനല്ലൂർ മേഖലകൾ കേന്ദ്രീകരിച്ച് വിൽപന നടത്തുന്ന പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം ഹേമലത ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് രാഹുൽരാജ് കുറച്ചുനാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ചിറക്കര താഴം വാഴവിള ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പരിധിയിൽ നിന്ന് മാത്രം ഇതുവരെ 116.26 ഗ്രാം എംഡിഎംഎ ഡാൻസാഫ് സംഘം പിടിച്ചെടുത്തു.
Story Summary
Under ‘Operation Toofan’, the Kollam City DANSAF and Paripally police arrested a 32-year-old man, Rahulraj, with 51.590 grams of MDMA. The accused allegedly smuggled synthetic drugs from Bengaluru to distribute across various regions in Kollam. Following a tip-off received by the City Police Commissioner, the team apprehended the suspect during a raid on Monday night.


