കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിന്റെ പേരിൽ പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന വിപ്ലവാത്മകമായ തലക്കെട്ടോടെ പുറത്തിറങ്ങുന്ന പുസ്തകം രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.(V Kunhikrishnan’s book launch today, high security)
വൈകിട്ട് നാലുമണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ചാണ് പ്രകാശന ചടങ്ങ് നടക്കുന്നത്. പുസ്തക പ്രകാശനം തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചടങ്ങിന് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
മുതിർന്ന നേതാക്കൾ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. ഇതിനുള്ള മറുപടിയും കൂടുതൽ വെളിപ്പെടുത്തലുകളും ഇന്നത്തെ ചടങ്ങിൽ ഉണ്ടാകുമെന്നാണ് സൂചന.

