ഓടുന്ന ട്രെയിനിനുള്ളിൽ മതപരമായ ചടങ്ങുകൾ (പൂജ) നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിശദീകരണവുമായി നോർത്തേൺ റെയിൽവേ രംഗത്തെത്തി. ട്രെയിൻ കോച്ചിൽ പൂജ നടത്തുന്നതും പുരോഹിതനും ഭക്തരും അതിൽ പങ്കുചേരുന്നതുമായ ദൃശ്യങ്ങളാണ് ചർച്ചയായത്. ഇതേതുടർന്ന്, സാധാരണ പാസഞ്ചർ കോച്ചുകളിൽ ഇത്തരത്തിൽ ചടങ്ങുകൾ നടത്താൻ അനുവാദമുണ്ടോ എന്ന ചോദ്യം ഉയർന്നിരുന്നു. (Train Puja Viral Video)
ഇതൊരു സാധാരണ പാസഞ്ചർ കോച്ചിൽ നടന്ന സംഭവമല്ലെന്ന് നോർത്തേൺ റെയിൽവേ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഐആർസിടിസി ) വഴി ഒരു സ്വകാര്യ വ്യക്തി ബുക്ക് ചെയ്ത പ്രത്യേക ‘സലൂൺ കാറിലാണ്’ ഈ പൂജ നടന്നത്. ഉന്നത ഉദ്യോഗസ്ഥർക്കും വിഐപികൾക്കും യാത്ര ചെയ്യുന്നതിനായി അനുവദിച്ചിട്ടുള്ള ആഡംബര സൗകര്യങ്ങളോടു കൂടിയ കോച്ചാണിത്. എയർ കണ്ടീഷൻ ചെയ്ത കിടപ്പുമുറികൾ, അടുക്കള, ലിവിംഗ് റൂം, ഡൈനിംഗ് റൂം, ശുചിമുറികൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ കോച്ചിൽ ലഭ്യമാണ്.
After honeymoon coach, now worship rituals in saloon coach of Indian Railways. Indian Railway is becoming circus. pic.twitter.com/5UwZIJAdGb
— VIZHPUNEET (@vizhpuneet) July 12, 2026
ജൂലൈ 8-നാണ് ഈ സലൂൺ കാർ ബുക്ക് ചെയ്തതെന്നും ഇതിനായി 3,08,580 രൂപ വാണിജ്യ ബുക്കിംഗ് ഇനത്തിൽ മുൻകൂറായി അടച്ചിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. ജൂലൈ 10-ന് ന്യൂഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള പശ്ചിം എക്സ്പ്രസിനോടൊപ്പം ഈ സലൂൺ കാർ ഘടിപ്പിച്ചിരുന്നു. നിയമപരമായ വാണിജ്യ ബുക്കിംഗിന്റെ ഭാഗമായിട്ടാണ് ഇവർക്ക് ഈ സൗകര്യം ലഭിച്ചത് എന്നും റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.
Summary: Northern Railway has clarified that a viral video showing a religious ceremony performed inside a train coach actually took place within a privately booked ‘saloon car,’ not a regular passenger coach. The luxury coach, equipped with private bedrooms, a kitchenette, and living areas, was booked commercially through IRCTC for over Rs 3 lakh, sparking discussions on social media regarding train travel etiquette.


