കോഴിക്കോട്: ഒന്നര വയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട അമ്മയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് ചേളന്നൂർ കാവുകുളങ്ങര സ്വദേശിനി ധനലക്ഷ്മിയെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജി പി. പ്രദീപ് കുറ്റവിമുക്തയാക്കിയത്. 2019 നവംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. (Dhanalakshmi child murder case)
സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് കുഞ്ഞ് തടസ്സമാകുമെന്ന് കരുതി ധനലക്ഷ്മി മകനെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപിച്ചത്. എന്നാൽ, കുറ്റകൃത്യം തെളിയിക്കുന്നതിനായി ഹാജരാക്കിയ തെളിവുകളോ സാക്ഷിമൊഴികളോ കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതിനെത്തുടർന്നാണ് ധനലക്ഷ്മിയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. വിചാരണാ വേളയിൽ 82 ദിവസം ഇവർ ജയിൽവാസം അനുഭവിച്ചിരുന്നു. പ്രതിഭാഗത്തിനായി അഡ്വ. പി. കുമാരൻകുട്ടി, അഡ്വ. സഫൽ കല്ലറംകെട്ടിൽ എന്നിവർ ഹാജരായി.
Summary: The Kozhikode Additional Sessions Court has acquitted a mother, Dhanalakshmi, in a case involving the death of her 18-month-old child, who was found in a well in 2019. The court ruled that the prosecution failed to provide sufficient evidence to support the accusation that she killed the child to facilitate a relationship with a friend, resulting in her release after having spent 82 days in custody during the trial.

