തൃശൂര്‍: ഗുരുവായൂര്‍ നെന്മിനിയില് വയോധികയുടെ മൃതദേഹം കിണറ്റില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി (Body found in well Guruvayur). ചേലക്കര വില്ലടത്ത് വീട്ടില്‍ സന്താനവല്ലിയുടെ (65) മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കിണറ്റില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ക്കൊപ്പം ഒരേ വീട്ടിൽ താമസിച്ചിരുന്ന വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ നിലവിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെന്മിനിയിലെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കിണറ്റിനുള്ളിൽ കയറിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് ഗുരുവായൂർ പോലീസും സയന്റിഫിക് വിദഗ്ദ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മരണത്തിൽ കൃത്യമായ വ്യക്തത വരുത്തുന്നതിനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. വയോധികയുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: The body of a 65-year-old woman, Santhanavalli, was found hanging inside a well in Nenmini, Guruvayur. Based on a tip-off, the police recovered the body and took an elderly man who was living with her into custody for questioning.

