പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാരകമായ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. വിദ്യാർത്ഥികൾക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി ഹോസ്റ്റലുകളിൽ ലഭിക്കുന്ന വെള്ളമാണ് മലിനമാക്കപ്പെട്ടിരിക്കുന്നത്.(Palakkad Medical College Hostels Drinking Water Contaminated With E Coli Bacteria Prompting Student Protests)
അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ അപാകത മൂലം മലിനജലം കുഴൽക്കിണറിലേക്ക് ഒലിച്ചിറങ്ങിയതാണ് ഈ വലിയ പ്രതിസന്ധിക്ക് കാരണമായത്. മലിനജലം ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. വിദ്യാർത്ഥി സമരം ശക്തമായതോടെ വിഷയത്തിൽ ഇടപെട്ട പൊതുമരാമത്ത് വകുപ്പ് രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി.
Story Summary
A major health hazard has been detected at the Palakkad Government Medical College hostels, where E. coli bacteria was found in the drinking water supply. The contamination occurred due to PWD maintenance issues that allowed sewage water to seep into the borewell.

