ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ പണം തട്ടിയതുമായി ബന്ധപ്പെട്ട അന്വേഷണം താഴേത്തട്ടിലുള്ള ജീവനക്കാരിലേക്ക് മാത്രം ഒതുക്കിയേക്കുമെന്ന പരോക്ഷ സൂചന നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 150-ഓളം ജീവനക്കാരുള്ളതിൽ 8 പേർ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളതെന്ന് ചൂണ്ടിക്കാട്ടി സംഭവത്തെ നിസ്സാരവത്കരിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷം പറയുന്നത് കേട്ടാൽ ക്ഷേത്രത്തിലെ എല്ലാവരും പ്രതികളാണെന്ന് തോന്നുമെന്നും, അയോധ്യയെ അപമാനിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും യോഗി കുറ്റപ്പെടുത്തി.(Ayodhya temple fund theft case Yogi Adityanath hints probe limited to staff as Badrinath scam deepens)
മുഖ്യമന്ത്രിയുടെ ഈ ന്യായീകരണത്തോടെ, ചമ്പത് റായ്, അനിൽ മിശ്ര തുടങ്ങിയ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളിലേക്ക് അന്വേഷണം നീളില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇവരുടെ മൊഴി എടുത്തതൊഴിച്ചാൽ മറ്റ് നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല. നിലവിൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെ ഒരാഴ്ചത്തേക്ക് കൂടി ചോദ്യം ചെയ്യാനായി വിട്ടുകിട്ടണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കൾ തെളിവ് ഹാജരാക്കിയില്ലെങ്കിൽ അവർക്കെതിരെ കേസെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാക്കളുടെ പരാതികളിൽ കേസെടുക്കാതെ അവർക്കെതിരെ തന്നെ ഭരണകൂടം തിരിയുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.
Story Summary
UP Chief Minister Yogi Adityanath downplayed the Ayodhya temple fund theft case, hinting that the probe may be limited to eight staff members out of 150. Meanwhile, opposition leader Akhilesh Yadav accused the government of targeting rivals rather than trust officials, as the temple theft investigation widens to include similar financial scams at Badrinath temple.

