Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaഅമരമ്പലത്തെ വിറപ്പിച്ച കരടി ഇനി പുത്തൂർ സുവോളജിക്കൽ പാർക്കിൽ | Bear

അമരമ്പലത്തെ വിറപ്പിച്ച കരടി ഇനി പുത്തൂർ സുവോളജിക്കൽ പാർക്കിൽ | Bear

മലപ്പുറം: അമരമ്പലം ടി.കെ. കോളനി പരിസരത്തും ധർമ്മശാസ്താ ക്ഷേത്രമുറ്റത്തും നിരന്തരം സാന്നിധ്യമറിയിച്ച് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കരടി ഇനി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലെ അതിഥി. കഴിഞ്ഞ വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് വനം വകുപ്പ് ഒരുക്കിയ കെണിയിൽ കരടി കുടുങ്ങിയത്.(The bear that shook Amarambalam is now at Puthur Zoological Park)

കെണിയിലായ കരടിയെ ആദ്യം അമരമ്പലം സൗത്തിലെ ആർ.ആർ.ടി ക്യാമ്പിലേക്കാണ് മാറ്റിയത്. വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. എസ്. ശ്യാം നടത്തിയ വിശദമായ പരിശോധനയിൽ ആറ് വയസ്സ് പ്രായം തോന്നിക്കുന്ന ആൺകരടി പൂർണ്ണ ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചു.

ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയതിനെ തുടർന്ന് പ്രത്യേക വാഹനത്തിൽ സുരക്ഷിതമായി കരടിയെ പുത്തൂരിലേക്ക് കൊണ്ടുപോയി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala