കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ മരം മറിഞ്ഞുവീണ് അപകടം. ചുരം ആറാം വളവിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പരിക്കേറ്റു.(Thamarassery Churam 6th Hairpin Curve Tree Falls On Moving Innova Car Passengers Injured)
ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. കർണാടക രജിസ്‌ട്രേഷനിലുള്ള ടാക്‌സി ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ മൂന്നാംനിര സീറ്റിന് മുകളിലേക്കാണ് മരം വീണത്. വൻ ദുരന്തമാണ് ഒഴിഞ്ഞത്.
മരം വീണ ആഘാതത്തിൽ കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നുപോയിട്ടുണ്ട്. അപകടത്തെത്തുടർന്ന് വയനാട്–കോഴിക്കോട് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. കൽപ്പറ്റയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേന, ചുരം സംരക്ഷണ സമിതിയിലെ സന്നദ്ധപ്രവർത്തകർ, ഹൈവേ പോലീസ്, മറ്റ് യാത്രക്കാർ എന്നിവർ സംയുക്തമായി നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡിലെ തടസ്സം നീക്കിയത്. റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റുകയും അപകടത്തിൽപ്പെട്ട കാർ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.
Story Summary
A major disaster was averted on Thursday morning as a large tree fell onto a moving Toyota Innova taxi near the 6th hairpin curve of Thamarassery Ghat road. Although the rear portion of the car was completely crushed, the passengers, including a child, escaped with minor injuries; traffic was later restored following a joint clearance operation.

