HomeNationalഅരവിന്ദ് കെജ്‌രിവാളിന്റെ മുൻ വസതി ഇനി ഗസ്റ്റ് ഹൗസ്: 'ശീഷ് മഹൽ'...

അരവിന്ദ് കെജ്‌രിവാളിന്റെ മുൻ വസതി ഇനി ഗസ്റ്റ് ഹൗസ്: ‘ശീഷ് മഹൽ’ വിവാദത്തിന് വിരാമം | Arvind Kejriwal Sheesh Mahal

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ ബംഗ്ലാവ് ഇനി സംസ്ഥാന ഗസ്റ്റ് ഹൗസായും സാംസ്കാരിക കേന്ദ്രമായും മാറ്റാൻ തീരുമാനം. കെജ്‌രിവാളും കുടുംബവും ദശകത്തോളം താമസിച്ചിരുന്ന ഈ ബംഗ്ലാവ് നവീകരിച്ച്, അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഗസ്റ്റ് ഹൗസാക്കി മാറ്റാനാണ് സർക്കാർ പദ്ധതിArvind Kejriwal Sheesh Mahal). വിദേശ പ്രതിനിധികൾക്കും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റും നിശ്ചിത ഫീസീടാക്കി ഇവിടെ താമസസൗകര്യം ഒരുക്കും.

2025-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ രാഷ്ട്രീയ ആയുധമാക്കിയ ഒന്നായിരുന്നു ഈ വസതി. നവീകരണത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 33.66 കോടി രൂപ ചെലവഴിച്ചുവെന്ന സി.എ.ജി റിപ്പോർട്ട് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അനുവദിച്ച തുകയേക്കാൾ 340 ശതമാനത്തിലധികം വർദ്ധനയുണ്ടായെന്നും, വലിയ തുക ആഡംബര വസ്തുക്കൾക്കായി ചെലവഴിച്ചുവെന്നും ആരോപിച്ച ബി.ജെ.പി ഈ വസതിയെ ‘ശീഷ് മഹൽ’ എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. 2024 ഒക്ടോബറിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് കെജ്‌രിവാൾ ഈ വസതി ഒഴിഞ്ഞത്.

Summary: Former Delhi CM Arvind Kejriwal’s official residence, infamously dubbed the ‘Sheesh Mahal’ by the BJP during the 2025 elections due to excessive renovation costs, is set to be redeveloped into a state guest house and cultural center. The move aims to repurpose the property for official delegations and dignitaries after standing vacant since Kejriwal vacated the premises in late 2024.

Clickable Info Box