ടെക്സസിലെ ഹ്യൂസ്റ്റണിൽ നടന്ന വാഹന പരിശോധനയ്ക്കിടെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഏജന്റിന്റെ വെടിയേറ്റ് മെക്സിക്കൻ പൗരൻ കൊല്ലപ്പെട്ടു. ലൊറെൻസോ സൽഗാഡോ അരോജോ (Lorenzo Salgado Araujo) എന്നയാളാണ് കൊല്ലപ്പെട്ടത് (ICE agent shooting Houston). ഫെഡറൽ ഏജൻസികൾ നടത്തുന്ന കുടിയേറ്റ വിരുദ്ധ പരിശോധനകൾക്കിടെയാണ് ഇത്തരമൊരു ദാരുണ സംഭവം അരങ്ങേറിയത്.
തങ്ങളെ ആക്രമിക്കാൻ സൽഗാഡോ തന്റെ വാഹനം ആയുധമായി ഉപയോഗിക്കാൻ ശ്രമിച്ചുവെന്നും, ആത്മരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്നുമാണ് ഐസ് അധികൃതരുടെ വാദം. എന്നാൽ, ജോലി അന്വേഷിച്ച് പോകുന്നതിനിടെയാണ് പിതാവിന് വെടിയേറ്റതെന്ന് മകൻ റൊണാൾഡോ സൽഗാഡോ വെളിപ്പെടുത്തി. 27 വർഷമായി ഹ്യൂസ്റ്റണിൽ താമസിക്കുന്ന സൽഗാഡോയ്ക്ക് 1993 മുതൽ ടെക്സസ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് യുഎസ് പ്രതിനിധി സിൽവിയ ഗാർഷ്യ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷങ്ങളിൽ ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പുകളിൽ അനേകം പേർ കൊല്ലപ്പെട്ടതും, ഉദ്യോഗസ്ഥരുടെ മൊഴികൾ ദൃശ്യങ്ങളുമായി പൊരുത്തപ്പെടാത്തതും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഐസിന്റെ ഈ നടപടിക്കെതിരെ ഹ്യൂസ്റ്റണിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രദേശവാസികൾ സംഭവസ്ഥലത്ത് പൂക്കൾ അർപ്പിച്ചും മെഴുകുതിരി കത്തിച്ചും പ്രതിഷേധിക്കുന്നു. സംഭവത്തിൽ ഫെഡറൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: An ICE agent fatally shot Lorenzo Salgado Araujo, a Mexican national, during a targeted vehicle stop in Houston, sparking protests amid an intensifying nationwide federal crackdown on migrants. While ICE officials claim the agent fired in self-defense after the motorist weaponized his vehicle, the victim’s family and local community members are demanding an independent investigation, citing a pattern of excessive force by federal immigration agents.

