കോഴിക്കോട്: ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മറ്റന്നാളേക്ക് മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ജില്ലാ സെഷൻസ് കോടതി ഹർജി മാറ്റിവെച്ചത്.(Kafir Screenshot Case DYFI Leader Ribesh Ramakrishnan Bail Postponed)
റിബേഷ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിബേഷിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഈ കേസിൽ ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൽ ഭാസ്കറിനെ മാത്രമാണ് ഇതുവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്.
Story Summary
The Kozhikode District Sessions Court postponed the anticipatory bail plea of DYFI leader Ribesh Ramakrishnan in the Vadakara ‘Kafir’ screenshot case to the day after tomorrow. Ribesh filed for bail fearing arrest as the Special Investigation Team (SIT) has repeatedly questioned him.

