HomeKeralaസംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസ് പണിമുടക്ക്: KSRTCയിലെ സൗജന്യ സ്ത്രീയാത്ര വരുമാനം...

സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസ് പണിമുടക്ക്: KSRTCയിലെ സൗജന്യ സ്ത്രീയാത്ര വരുമാനം തകർത്തെന്നാരോപിച്ച് സമരം | Private Bus Strike Kerala

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം അനുവദിച്ചതിനെത്തുടർന്ന് സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസുകൾ പണിമുടക്കും. സൗജന്യ നിരക്ക് പ്രഖ്യാപനത്തോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതായും പല സർവീസുകൾക്കും പ്രതിദിന ഡീസൽ അടിക്കാനുള്ള വരുമാനം പോലും നിലവിൽ ലഭിക്കുന്നില്ലെന്നുമാണ് ബസ് ഉടമകളുടെ പ്രധാന പരാതി.(Private Bus Strike Kerala Free KSRTC Women Travel Issue Kasaragod Token Strike Total)

ഈ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകളുടെയും വിവിധ തൊഴിലാളി സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് കാസർഗോഡ് ജില്ലയിൽ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ജില്ലയിലെ നാനൂറ്റി അൻപതിലധികം സ്വകാര്യ ബസുകളാണ് ഇന്ന് സർവീസ് പൂർണ്ണമായി നിർത്തിവെച്ച് പ്രതിഷേധിച്ചത്.

Story Summary

Private bus operators have announced a statewide strike the day after tomorrow, protesting the severe drop in revenue following the government’s decision to allow free travel for women in KSRTC buses. Ahead of the state-level strike, a total token strike was observed today in Kasaragod by over 450 private buses, causing major travel disruptions.

Clickable Info Box