തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ വീണ്ടും ഗുരുതരമായ സുരക്ഷാ വീഴ്ച. ബിഎസ്സി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറിൽ ചോദ്യത്തോടൊപ്പം ഉത്തരവും അച്ചടിച്ചു നൽകിയ നിലയിലാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്.(Kerala University, Answer Printed On BSc Statistics Question Paper Controller Seeks Explanation)
ബിഎസ്സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ആണ് ഈ വിചിത്രമായ പിഴവ് കണ്ടെത്തിയത്. ചോദ്യപേപ്പറിലെ അഞ്ചാമത്തെ ചോദ്യത്തിനൊപ്പമാണ് അതിന്റെ കൃത്യമായ ഉത്തരവും അതേപടി പ്രിന്റ് ചെയ്തു വന്നിരിക്കുന്നത്.
ചോദ്യങ്ങൾ വായിച്ചു നോക്കിയപ്പോഴാണ് ഈ അപാകത ശ്രദ്ധയിൽപ്പെട്ടത്. സംഭവം വിവാദമായതോടെ പരീക്ഷാ കൺട്രോളർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. ജാഗ്രതക്കുറവിനെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ഇതിന്റെ ഭാഗമായി ബോർഡ് ഓഫ് എക്സാമിനേഷനോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്.
Story Summary
In a serious lapse by Kerala University, the answer to a question was found printed alongside the question itself in the second-semester B.Sc Statistics examination question paper held today. The Controller of Examinations has stated that the matter will be investigated and an official explanation has been sought from the Board of Examinations.

