കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മി പ്രിയയ്ക്കും ഭർത്താവ് ജയേഷിനും വനിതാ സെൽ എസ്ഐയ്ക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് പോലീസ് നടപടി തുടങ്ങി.(Ansiba Hassan complaint, Court Orders Case Against Lakshmi Priya)
താൻ നിയമവിരുദ്ധമായി തടഞ്ഞുവെക്കപ്പെട്ടെന്നും സ്റ്റേഷനിലെ ഔദ്യോഗിക രേഖകളിൽ മാപ്പെഴുതി ഒപ്പിടുവിച്ചെന്നും കാണിച്ച് അൻസിബ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. വനിതാ സെല്ലിൽ വെച്ച് തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്ന് അൻസിബ പരാതിപ്പെടുന്നു.
സ്റ്റേഷൻ രേഖകളിൽ തന്നെക്കൊണ്ട് മാപ്പെഴുതി ഒപ്പിടിപ്പിച്ചുവെന്നും ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചുവെന്നുമാണ് പ്രധാന ആരോപണം. തൃക്കാക്കര എസിപി നേരത്തെ ഈ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയിരുന്നു. എന്നാൽ, അൻസിബ കോടതിയെ സമീപിക്കുകയും ഇന്നലെ മൊഴി നൽകുകയും ചെയ്തതിന് പിന്നാലെയാണ് നിയമനടപടിക്ക് കോടതി ഉത്തരവിട്ടത്.
Story Summary
A Thrippunithura magistrate court has directed the police to register a case against Lakshmi Priya, her husband Jayesh, and a woman cell SI following a complaint by Ansiba. Ansiba alleged illegal detention and coercion by the accused to sign an apology letter in official station documents, despite previous police claims that the complaint lacked merit.

