കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവന് 1040 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,280 രൂപയായി. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്; ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,910 രൂപയായി.(Kerala Gold price lowered, know about today’s price)
ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയായിരുന്നു സ്വർണ്ണവിലയിലെ സർവ്വകാല റെക്കോർഡ്. എന്നാൽ തുടർന്നുള്ള അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഏകദേശം 20,000 രൂപയോളമാണ് വിലയിൽ കുറവുണ്ടായത്.
ഇന്നലെ സ്വർണ്ണ വിപണിയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. പകൽ സമയത്ത് രണ്ട് തവണകളിലായി പതിനായിരത്തോളം രൂപ കുറഞ്ഞെങ്കിലും, വൈകുന്നേരത്തോടെ അയ്യായിരം രൂപയോളം തിരിച്ചു കയറുന്ന അസാധാരണ സാഹചര്യം ഉണ്ടായിരുന്നു. ഡിസംബർ 23-നാണ് സംസ്ഥാനത്ത് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളും ആഗോള സാമ്പത്തിക അസ്ഥിരതയുമാണ് കേരളത്തിലെ സ്വർണ്ണവിലയിൽ ഇത്ര വലിയ പ്രതിഫലനമുണ്ടാക്കുന്നത്. ആഗോള വിപണിയിൽ സ്വർണ്ണത്തിന് ഡിമാൻഡ് കുറഞ്ഞതും നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതും വിലയിടിവിനെ സ്വാധീനിച്ചിട്ടുണ്ട്.



