മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു. മന്ത്രിമാർ സ്വജനപക്ഷപാതം കാണിച്ചുവെന്നും പാർട്ടിക്കുവേണ്ടി ത്യാഗം അനുഷ്ഠിച്ചവരെ അവഗണിച്ചുവെന്നും ആരോപിച്ച് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി രൂക്ഷമായ പ്രമേയം പാസാക്കി.(Internal Turmoil In Muslim League Over Minister Personal Staff Appointments)
സംഘടനയെ ജയിലിൽ പോകാനും തല്ലുകൊള്ളാനും മാത്രം ഉപയോഗിക്കുകയും, നിയമനങ്ങളുടെ കാര്യത്തിൽ മാത്രം സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയം അംഗീകരിക്കാനാവില്ല. പാർട്ടിക്കും പോഷക സംഘടനകൾക്കും വേണ്ടി സമരം ചെയ്യുകയും പോലീസിന്റെ മർദ്ദനം ഏറ്റുവാങ്ങുകയും ചെയ്ത നേതാക്കളെ മനഃപൂർവ്വം ഒഴിവാക്കി, പാർട്ടിയിൽ സജീവമല്ലാത്തവരെ നിയമിച്ചത് അണികളിൽ കടുത്ത നിരാശ ഉണ്ടാക്കിയിട്ടുണ്ട്.
പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാൻ പാർട്ടി നിയോഗിച്ച ഉപസമിതിയെ വകവെക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്നും പ്രമേയം ആരോപിക്കുന്നു. നേരത്തെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും സമാനമായ പ്രതിഷേധം ഉയർന്നിരുന്നു.
Story Summary
The Muslim League is facing internal turmoil over the appointment of personal staff for its ministers, with the MSF Malappuram district committee passing a resolution condemning the move as a betrayal of party activists. Allegations of sidelining those who faced hardships for the party in favor of inactive members.

