കോഴിക്കോട്: മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെ സ്വന്തം സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയയാൾ പിടിയിൽ. കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ പ്രമോദിനെ (54) കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.(Man Hacked To Death By Brother In Property Dispute Related Incident In Kozhikode)
ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഒരേ വീട്ടിൽ താമസിച്ചിരുന്ന ഇവർ തമ്മിൽ സ്വത്തുതർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ പ്രസാദും മരപ്പണിക്കാരനായ പ്രമോദും തമ്മിൽ സ്വത്തുമായി ബന്ധപ്പെട്ട് ദീർഘകാലമായി തർക്കങ്ങൾ ഉണ്ടായിരുന്നു.
ഇത് കോടതിയിൽ വരെ എത്തിയിരുന്നു. ശനിയാഴ്ച രാത്രി മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇവർ നാല് മക്കളടങ്ങുന്ന കുടുംബത്തിലെ അംഗങ്ങളാണ്. മൂന്ന് സഹോദരന്മാരും അവിവാഹിതരാണ്.
Story Summary
A 50-year-old man named Prasad was hacked to death by his brother, Pramod (54), following an argument that broke out during a drinking session in Koduvally, Kozhikode. The brothers, who lived together, had a long-standing dispute over family property which had previously reached the courts. The police have taken Pramod into custody.

