HomeKeralaഊരാളുങ്കൽ ഉൾപ്പെടെ 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി നീട്ടി...

ഊരാളുങ്കൽ ഉൾപ്പെടെ 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി നീട്ടി നൽകി UDF സർക്കാർ: മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞു | UDF Government

തിരുവനന്തപുരം: ഊരാളുങ്കൽ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി യുഡിഎഫ് സർക്കാർ നീട്ടി നൽകി. കാലാവധി കഴിഞ്ഞ 46 ഏജൻസികളുടെ അനുമതിയാണ് ഈ മാസം അവസാനം വരെ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്.(UDF Government Extends Tender-Free Contract Permission To Uralungal Society)

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ഊരാളുങ്കലിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളായിരുന്നു യുഡിഎഫ് ഉന്നയിച്ചിരുന്നത്. അഴിമതിയുടെ പ്രഭവകേന്ദ്രം എന്നും, അധികാരത്തിലെത്തിയാൽ എല്ലാ ഇടപാടുകളും അന്വേഷിക്കുമെന്നും കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നു.

എന്നാൽ, ഭരണം ലഭിച്ചതോടെ സർക്കാർ നിലപാടിൽ വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. ഊരാളുങ്കലിന്റെ പ്രവർത്തനങ്ങൾ നിലവാരമുള്ളതാണെന്നും മികച്ച രീതിയിലാണ് അവർ ജോലി ചെയ്യുന്നതെന്നുമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ വ്യക്തമാക്കിയത്.

Story Summary

The UDF government has extended the permission for the Uralungal Labour Contract Cooperative Society to undertake government projects without a tender, despite previously accusing the agency of massive corruption while in the opposition. This decision marks a significant shift in stance.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.