HomeKeralaവധശ്രമക്കേസും പോലീസിനെ ആക്രമിച്ച കേസും: BJP കൗൺസിലർ R സുഗതൻ്റെ ജാമ്യാപേക്ഷ...

വധശ്രമക്കേസും പോലീസിനെ ആക്രമിച്ച കേസും: BJP കൗൺസിലർ R സുഗതൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി | Bail denied for R Sugathan

തിരുവനന്തപുരം: വധശ്രമക്കേസിലും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി പോലീസിനെ ആക്രമിച്ച കേസിലും വാഴോട്ടുകോണം കൗൺസിലർ സുഗതന് ജാമ്യം നിഷേധിച്ച് കോടതി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.(Bail denied for R Sugathan in murder attempt and police assault case)

വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ വധശ്രമക്കസിലെ പ്രതിയാണ് സുഗതൻ. ഈ കേസിൽ ഹൈക്കോടതി ഇദ്ദേഹത്തിന് നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. വട്ടിയൂർക്കാവ് എസ്.എച്ച്.ഒയ്ക്ക് മുന്നിൽ ഇയാൾ ഹാജരായിരുന്നില്ല.

തുടർന്ന് പോലീസ് ഇയാളുടെ വീട് വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന ഈ അറസ്റ്റിനിടെ സംഘർഷാവസ്ഥ നിലനിന്നിരുന്നു. പോലീസിനെ ആക്രമിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലും കോടതി ജാമ്യം അനുവദിച്ചില്ല.

Story Summary 

Nedumangad Magistrate Court II has denied bail to Vazhotukonam ward councilor Sugathan in connection with a murder attempt case and a subsequent case involving the assault of police officers. Sugathan, who was arrested by police at his residence last month following his failure to surrender as ordered by the High Court, remains in judicial custody.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.