പൂനെ: കനത്ത മഴയിലും റോഡരികിലെ ചെടികൾക്ക് ടാങ്കറിൽ വെള്ളമൊഴിക്കുന്ന പൂനെ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മഴ പെയ്യുമ്പോഴും യാതൊരു മാറ്റവുമില്ലാതെ ജീവനക്കാർ തങ്ങളുടെ ജോലിയിൽ മുഴുകിയിരിക്കുന്ന ദൃശ്യങ്ങൾ കണ്ട് അത്ഭുതപ്പെടുകയാണ് നാട്ടുകാർ.(Pune civic workers water plants during heavy rain video goes viral)
പൂനെയിൽ ശക്തമായ മൺസൂൺ മഴ പെയ്യുന്നതിനിടെയാണ് റോഡിലെ ഡിവൈഡറിലുള്ള ചെടികൾക്ക് വെള്ളമൊഴിക്കാൻ ഉദ്യോഗസ്ഥരെത്തിയത്. മഴയിൽ ചെടികളെല്ലാം നനഞ്ഞിട്ടും ടാങ്കറുമായി എത്തി ഹോസ് ഉപയോഗിച്ച് വെള്ളമൊഴിക്കുന്ന ജീവനക്കാരുടെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ വിമർശനങ്ങളും ഉയർന്നു.
മഴയുള്ളപ്പോൾ ഇത്തരമൊരു ജോലി ചെയ്യുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും, ഇത് സാമാന്യബുദ്ധിയില്ലാത്ത നടപടിയാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിക്കുന്നു. മൺസൂൺ കാലത്ത് ചെടികൾക്ക് വെള്ളമൊഴിക്കുന്ന കരാറുകാർക്ക് നൽകുന്ന പണം അനാവശ്യമാണെന്നും, സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. താഴെത്തട്ടിലുള്ള ജീവനക്കാരേക്കാൾ ഉപരിയായി, ഇത്തരം അശാസ്ത്രീയമായ പ്രവർത്തനങ്ങൾ ഷെഡ്യൂൾ ചെയ്യുന്ന അധികാരികളാണ് ഇതിന് ഉത്തരവാദികളെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
Story Summary
A viral video shows Pune Municipal Corporation (PMC) workers watering roadside plants during heavy rainfall, sparking amusement and criticism on social media. Many online users questioned the lack of common sense in such maintenance activities and urged authorities to review contracts that lead to wasteful expenditure of public funds during the monsoon.

