ന്യൂഡൽഹി: പകർപ്പവകാശമുള്ള സിനിമകളും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളും ടെലഗ്രാം വഴി വ്യാപകമായി അനധികൃതമായി പ്രചരിപ്പിക്കുന്നത് തടയാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ടെലഗ്രാമിന് നോട്ടീസ് നൽകി. ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി നവീകരിക്കാനും, സ്വീകരിച്ച നടപടികളെക്കുറിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ടെലഗ്രാമിനോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.(Central Government issues notice to Telegram over unauthorized piracy of films and OTT content)
ഇന്ത്യയിലെ ചലച്ചിത്ര നിർമ്മാതാക്കൾ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ, ബ്രോഡ്കാസ്റ്റർമാർ, വിതരണക്കാർ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ക്രിയേറ്റർ ഇക്കോണമിയെ തകർക്കുന്ന പൈറസി തടയുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.
വാർത്താ ഏജൻസി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ തടയുന്നതിൽ ടെലഗ്രാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടി. പൈറസിക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, ഇക്കാര്യത്തിൽ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുന്ന ‘ആക്ഷൻ ടേക്കൺ റിപ്പോർട്ട്’ കൃത്യമായ സമയപരിധിക്കുള്ളിൽ തന്നെ മന്ത്രാലയത്തിന് കൈമാറണമെന്നും കർശന നിർദ്ദേശമുണ്ട്.
Story Summary
The Ministry of Information and Broadcasting has issued a formal notice to Telegram, demanding the immediate cessation of unauthorized distribution of copyrighted films and OTT content on its platform. Telegram has been given a 15-day deadline to upgrade its safety filters and submit an Action Taken Report, a move aimed at protecting India’s creator economy and the broader entertainment industry from rampant piracy.

