ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആറാം ദിവസവും നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യനില വഷളാകുന്നതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ ശരീരഭാരം 5 കിലോയിലധികം കുറഞ്ഞതായും, രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും അപകടകരമാംവിധം കുറയുന്നതായും കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി.(Sonam Wangchuk’s hunger strike enters 6th day health deteriorates amid demands for Minister’s resignation)
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ സംവിധാനങ്ങളിലെ ക്രമക്കേടുകൾക്കെതിരെ ജൂൺ 20-നാണ് സിജെപി പ്രതിഷേധം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സോനം വാങ്ചുക്കിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
എം.എ. ബേബി, ബൃന്ദ കാരാട്ട്, ഡി. രാജ, ദീപാങ്കർ ഭട്ടാചാര്യ, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, ആനി രാജ, അഞ്ജലി ഭരദ്വാജ്, നിഖിൽ ഡേ, സാഗരിക ഘോഷ് തുടങ്ങിയവർ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
Story Summary
Sonam Wangchuk’s ongoing hunger strike in New Delhi, demanding the resignation of Education Minister Dharmendra Pradhan over alleged examination irregularities, has entered its sixth day, with his health deteriorating significantly. Reports indicate he has lost over 5 kg, and his vital health parameters are declining.

