HomeKeralaതിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ: പദ്ധതി രൂപരേഖ E ശ്രീധരൻ...

തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ: പദ്ധതി രൂപരേഖ E ശ്രീധരൻ സർക്കാർ നിയോഗിച്ച നാലംഗ സമിതിക്ക് കൈമാറി | Thiruvananthapuram-Kannur high-speed rail

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത സ്വപ്നമായ തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ പാതയുടെ പദ്ധതി രൂപരേഖ ഇ. ശ്രീധരൻ സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിക്ക് കൈമാറി. സമിതി ഇപ്പോൾ പദ്ധതിയുടെ നിർദ്ദേശങ്ങൾ സൂക്ഷ്മപരിശോധന നടത്തിവരികയാണ്. അടുത്ത ആഴ്ച തന്നെ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.(Thiruvananthapuram-Kannur high-speed rail project report submitted to expert committee)

ആകെ 60,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇതിൽ 40 ശതമാനം തുക (24,000 കോടി) സിയാൽ മോഡലിൽ കണ്ടെത്തണമെന്നാണ് ഇ. ശ്രീധരന്റെ നിർദ്ദേശം. ബാക്കി തുകയിൽ 18,360 കോടി കേന്ദ്ര സർക്കാരും 17,640 കോടി സംസ്ഥാന സർക്കാരും വഹിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് വരെ 473.20 കിലോമീറ്റർ നീളത്തിലാണ് അതിവേഗ റെയിൽ പാത വിഭാവനം ചെയ്തിരിക്കുന്നത്. ഇത് യാഥാർഥ്യമായാൽ മൂന്നര മണിക്കൂർ കൊണ്ട് കണ്ണൂരിലെത്താൻ സാധിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സമർപ്പിച്ച പദ്ധതി രേഖയിൽ നൂറിലധികം ചോദ്യങ്ങളാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഉന്നയിച്ചത്.

Story Summary 

The project report for the proposed Thiruvananthapuram-Kannur High-Speed Rail, prepared by E. Sreedharan, has been submitted to the state government’s expert committee for detailed review. The report proposes a total cost of ₹60,000 crore, suggesting that 40% be raised through crowd-funding similar to the CIAL model, with the remainder shared between the Central and State governments.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.