തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എം.എസ്.സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി രംഗത്ത്. സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടക്കാൻ പാടില്ലെന്നും, നടപടിക്രമങ്ങൾ സുതാര്യമായി നടക്കട്ടെ എന്നുമാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.(Shashi Tharoor Stresses Adherence To Laws In Vizhinjam Port Stake Transfer)
വിഴിഞ്ഞം തുറമുഖത്തിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും വലിയ താൽപ്പര്യങ്ങളുണ്ടെന്ന് തരൂർ ഓർമ്മിപ്പിച്ചു. ഭാവിയിൽ വിവിധ അന്താരാഷ്ട്ര കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് എത്തേണ്ടതുണ്ട്. അദാനി ഗ്രൂപ്പിന്റെ വികസന പ്രവർത്തനങ്ങളെ ആരും എതിർക്കുന്നില്ലെന്നും, എന്നാൽ തുറമുഖത്തിന്റെ വളർച്ച നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെയാകണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് കമ്പനികളുടെ ബിഡ് ഉണ്ടായ സാഹചര്യത്തിൽ മുൻപ് ടെൻഡർ റദ്ദാക്കിയ കാര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സർക്കാരിന്റെ അഭിപ്രായം ചോദിക്കാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കാൻ പാടില്ല. ഓഹരി കൈമാറ്റത്തിന്റെ എല്ലാ വശങ്ങളും പഠിച്ചതിന് ശേഷം മാത്രം സർക്കാർ അന്തിമ തീരുമാനം എടുക്കണമെന്നും ശശി തരൂർ വ്യക്തമാക്കി.
Story Summary
Thiruvananthapuram MP Shashi Tharoor has weighed in on the Vizhinjam Port stake transfer controversy, stating that the transfer cannot proceed without government approval. Emphasizing the importance of adhering to legal procedures, Tharoor noted that while the port’s growth is vital, all decisions must be made after a thorough study by the government to ensure transparency and compliance with regulations.

