HomeKerala'ഓപ്പറേഷൻ തൂഫാൻ': അരീക്കോട് വൻ രാസലഹരി വേട്ട; 250 ഗ്രാം എംഡിഎംഎയും...

‘ഓപ്പറേഷൻ തൂഫാൻ’: അരീക്കോട് വൻ രാസലഹരി വേട്ട; 250 ഗ്രാം എംഡിഎംഎയും 5 ലക്ഷം രൂപയും പിടികൂടി | Areekode Drug Bust

🎙️ Latest Podcast

റിപ്പോർട്ട്: അൻവർ ഷരിഫ്

മലപ്പുറം: മലപ്പുറം അരീക്കോട് വൻ രാസലഹരി വേട്ട. വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരിശേഖരവുമായി അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി. അരീക്കോട് മുണ്ടംപറമ്പ് സ്വദേശി പന്തക്കാത്തൊടി അബ്‌ദുൾ നാസർ (36) ആണ് പിടിയിലായത്. ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. (Areekode Drug Bust)

മുണ്ടംപറമ്പ് ടൗണിൽ വെച്ച് കാറിൽ കറങ്ങിനടന്ന് ലഹരി വിൽപ്പന നടത്തുന്നതിനിടെ 4 ഗ്രാം എംഡിഎംഎയുമായി ഇയാളെ ഡാൻസാഫ് ടീമും അരീക്കോട് പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് 250 ഗ്രാം എംഡിഎംഎ, 5 ലക്ഷം രൂപ, ഡിജിറ്റൽ ത്രാസ്, വിദേശ കറൻസികൾ എന്നിവ കണ്ടെടുത്തു. ലഹരിക്കടത്തിന് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ ഐപിഎസ്, ഇൻസ്‌പെക്ടർ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ ഉൾപ്പെട്ട ലഹരിക്കടത്ത് സംഘത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംഘത്തിലെ കൂടുതൽ പേർ പിടിയിലാകുമെന്നാണ് സൂചന.

Summary: In a major anti-narcotics operation dubbed ‘Operation Toofan’, police in Areekode, Malappuram, arrested Abdul Nassar (36) for allegedly running an interstate drug trafficking ring. Authorities recovered 250 grams of MDMA, ₹5 lakh in cash, digital scales, and foreign currency from his residence, following an initial arrest with 4 grams of MDMA. The operation, led by senior district police officials, has provided investigators with critical leads to dismantle the wider drug network.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.