കൊച്ചി: നഗരത്തിൽ ഹൈ-പ്രൊഫൈൽ ആളുകളെ കേന്ദ്രീകരിച്ച് ലഹരി വിതരണം നടത്തിവന്ന പ്രധാന കണ്ണികൾ പിടിയിൽ. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ നടത്തിയ പ്രത്യേക അന്വേഷണത്തിനൊടുവിലാണ് അമൽ ജോർജ്, അഭിജിത്ത് എന്നിവർ അറസ്റ്റിലായത്. ചേരാനല്ലൂരിൽ വാടകയ്ക്കെടുത്ത വീട്ടിൽ കേന്ദ്രീകരിച്ചായിരുന്നു ഇവർ മാരക ലഹരിമരുന്നുകളുടെ വിപണനം നടത്തിയിരുന്നത്.(Kochi drug bust, Key Drug Distributors Targeting High Profile Clients Arrested In Kochi)
വിവിധ സ്ഥലങ്ങളിൽ നിന്ന് ലഹരി ശേഖരിച്ച് വാടകവീട്ടിലെത്തിച്ച ശേഷം ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു നൽകുന്നതായിരുന്നു ഇവരുടെ രീതി. കൊച്ചിയിലെ ഉന്നത ശ്രേണിയിലുള്ളവർക്കും സിനിമാ മേഖലയിലുള്ളവർക്കും ലഹരി എത്തിക്കുന്ന വലിയൊരു ശൃംഖലയുടെ ഭാഗമാണ് ഇവരെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.
അമൽ ജോർജും അഭിജിത്തുമാണ് ലഹരി വിതരണത്തിന്റെ പ്രധാന ചുമതലക്കാർ. നേരത്തെ 250 ഗ്രാം എംഡിഎംഎയുമായി പിടിയിലായ വ്യക്തിയാണ് അമൽ ജോർജ്. അഭിജിത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴിയായിരുന്നു ലഹരി ഇടപാടുകൾക്കുള്ള പണമിടപാടുകൾ നടന്നിരുന്നത്. ഇവരുടെ ഫോൺ കോളുകളും സമ്പർക്ക പട്ടികയും പരിശോധിച്ച് ലഹരി ലഭിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം.
Story Summary
In a major anti-narcotics operation codenamed ‘Operation Toofan’, Kochi police arrested two key drug distributors, Amal George and Abhijit, who were supplying substances to high-profile professionals, including doctors and film industry members. The duo operated from a rented house in Cheranalloor.

