കോഴിക്കോട്: ബസ് മാറി കയറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോഴിക്കോട് – സുൽത്താൻബത്തേരി റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ യാത്രക്കാരായ സ്ത്രീകളുടെ അതിക്രമം. ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ബസിന്റെ ബെൽ വലിച്ചുപൊട്ടിക്കുകയും ചെയ്ത മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Three Women in custody After Altercation And Vandalism On Kozhikode Bus)
ബസ് മാറിക്കയറിയ സ്ത്രീകൾ, ബസ് നിർത്തി ഇറക്കിവിടണമെന്ന് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, നിശ്ചിത സ്റ്റോപ്പിൽ മാത്രമേ ബസ് നിർത്താൻ സാധിക്കൂ എന്ന് ജീവനക്കാർ അറിയിച്ചതോടെ തർക്കം രൂക്ഷമായി. വാക്കേറ്റത്തിനിടെ ക്ഷുഭിതരായ സ്ത്രീകൾ ബസിന്റെ ബെൽ വലിച്ചുപൊട്ടിക്കുകയായിരുന്നു.
Story Summary
Three women were taken into custody by the police after creating a scene on a Kozhikode-Sultan Bathery bus. The altercation began when the women demanded the bus be stopped after realizing they had boarded the wrong vehicle; the situation escalated into a confrontation with the staff, during which the passengers damaged the bus bell.

