തിരുവനന്തപുരം: നീറ്റ് (NEET) പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. പരീക്ഷാ നടത്തിപ്പിലെ പിഴവുകൾക്കെതിരെ സഭ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.(Kerala Assembly passes resolution against NEET exam irregularities)
നിലവിലെ പരീക്ഷാ സമ്പ്രദായത്തിൽ വലിയ പിഴവുകൾ ഉണ്ടെന്നും, ഇത് പരിഹരിക്കാൻ പരീക്ഷാ സമ്പ്രദായം അടിമുടി സമഗ്രമായി പരിഷ്കരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കിയ പരീക്ഷാ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ പറയുന്നു.
പ്രമേയത്തിന്മേൽ നടന്ന ചർച്ചയ്ക്കിടെ, ക്രമക്കേടിൽ നടപടിയെടുത്ത കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കണമെന്നാവശ്യപ്പെട്ട് വി. മുരളീധരൻ ഭേദഗതി നിർദ്ദേശം വെച്ചിരുന്നു. എന്നാൽ ഈ ഭേദഗതി നിർദ്ദേശം വോട്ടിനിട്ട് സഭ തള്ളിക്കളഞ്ഞു.
Story Summary
The Kerala Legislative Assembly has passed a resolution against the Central Government regarding irregularities in the conduct of the NEET examination. While the resolution demands a comprehensive overhaul of the exam system and strict action against those responsible for the lapses, the House rejected an amendment proposed by the BJP that sought to commend the Centre for its actions on the issue.

