കാസർഗോഡ്: പള്ളിക്കര സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടി ഒളിവിൽ. ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഖാദറിന്റെ കൂട്ടാളികളായ റാഷിദ്, അഷ്‌റഫ് എന്നിവരും ഇയാൾക്കൊപ്പം ഒളിവിലാണ്.(YouTuber Khader Karippody absconding after attempted murder case)
ഗൾഫിലെ ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അബ്ദുൾ അഹദ് എന്നയാളെ വിളിച്ചുവരുത്തിയ ഖാദറും സംഘവും ഇരുമ്പ് വടിയും പേനാക്കത്തിയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും തലയ്ക്കടിക്കുകയും ചെയ്തെന്നാണ് പരാതി.
ഗുരുതരമായി പരിക്കേറ്റ അബ്ദുൾ അഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വിദ്യാനഗർ, കാസർകോട്, ബദിയടുക്ക സ്റ്റേഷനുകളിലായി പൊലീസിനെ ആക്രമിച്ചത് ഉൾപ്പെടെയുള്ള കേസുകൾ ഇയാൾക്കെതിരെയുണ്ട്.
Story Summary
YouTuber Khader Karippodyhas reportedly fled to Karnataka after being booked for the attempted murder of a resident named Abdul Ahad over a financial dispute. With several prior criminal cases against him, including assaulting police officers, authorities have intensified the search for him and his accomplices, Rashid and Ashraf.

