Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala
HomeKeralaമാവൂരിൽ വ്യാജ രേഖകളുമായി അറസ്റ്റിലായ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഇൻ്റലിജൻസ്...

മാവൂരിൽ വ്യാജ രേഖകളുമായി അറസ്റ്റിലായ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഇൻ്റലിജൻസ് ബ്യൂറോ: അന്വേഷണം വ്യാപിപ്പിക്കുന്നു | Bangladeshi nationals arrested

🎙️ Latest Podcast

കോഴിക്കോട്: മാവൂരിൽ അനധികൃതമായി താമസിച്ചുവന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് വുലഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരാണ് പിടിയിലായത്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഇവർ സിം കാർഡുകളും മറ്റും തരപ്പെടുത്തിയതായാണ് പ്രാഥമിക കണ്ടെത്തൽ.(Bangladeshi nationals arrested in Kozhikode for illegal stay and fake documents)

രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പൊലീസ് അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇവർ കുടുങ്ങിയത്.

ഇന്റലിജൻസ് ബ്യൂറോ (IB) അടക്കമുള്ള കേന്ദ്ര ഏജൻസികൾ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഇവർക്ക് ലഭിച്ചത് എവിടെനിന്നാണെന്നും, മറ്റ് ദേശവിരുദ്ധ ബന്ധങ്ങളുണ്ടോ എന്നും പരിശോധിക്കുന്നു. തങ്ങൾ കോഴിക്കോട് എത്തിയിട്ട് 20 ദിവസമേ ആയിട്ടുള്ളൂ എന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.

Story Summary

Three Bangladeshi nationals were arrested in Mavoor, Kozhikode, for illegally entering and staying in India using forged identification documents. Intelligence Bureau and local police are currently investigating the source of their fake IDs, their prior residence in Edavannappara, and potential local connections, including those who provided them with employment and housing.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.