Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala
HomeKeralaപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് 24 വർഷം കഠിനതടവും പിഴയും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് 24 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി | Manjeri POCSO Case Verdict

🎙️ Latest Podcast

റിപ്പോർട്ട്: അൻവർ ഷരിഫ്

മഞ്ചേരി: പതിനാറുകാരിയെ പ്രണയം നടിച്ച് പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 24 വർഷം കഠിനതടവും പിഴയും ശിക്ഷ. എടവണ്ണപ്പാറ ചീക്കോട് കൊളംബലം വെള്ളിശ്ശേരി വീട്ടിൽ സാലിഹിനെയാണ് (24) മഞ്ചേരി രണ്ടാം ക്ലാസ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.എ.എസ്. വരുൺ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ഇത്രയും കാലത്തെ തടവുശിക്ഷയും 65,000 രൂപ പിഴയും വിധിച്ചിരിക്കുന്നത്. (Manjeri POCSO Case Verdict)

2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈൽ ഫോൺ വഴിയാണ് സാലിഹ് അതിജീവിതയെ പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയും, ബീച്ച്, മിനി ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയും പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

വാഴക്കാട് പോലീസ് ഇൻസ്‌പെക്ടർ കെ. രാജൻ ബാബുവാണ് കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണം പൂർത്തിയാക്കി ഇദ്ദേഹം തന്നെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിധിക്ക് ശേഷം പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ അതിവേഗത്തിൽ വിചാരണ നടത്തി ശിക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ സുപ്രധാന വിധി.

Summary: A 24-year-old man, Salih, from Edavannappara, has been sentenced to 24 years of rigorous imprisonment and a fine of Rs 65,000 by the Manjeri POCSO Court for the sexual assault of a 16-year-old girl. The accused had befriended the victim via mobile phone in 2024 and subsequently subjected her to sexual assault at various locations, including her home. The case was investigated and charge-sheeted by Vazhakkad Police Inspector K. Rajan Babu. Following the verdict, the accused was transferred to the Tavanur Central Jail.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.