Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeKeralaസ്ലാബ് തകർന്നു: കോങ്ങാട് സെപ്റ്റിക് ടാങ്കിൽ വീണ് യുവാവിന് ദാരുണാന്ത്യം |...

സ്ലാബ് തകർന്നു: കോങ്ങാട് സെപ്റ്റിക് ടാങ്കിൽ വീണ് യുവാവിന് ദാരുണാന്ത്യം | Septic tank

പാലക്കാട്: കോങ്ങാട് പന്നിക്കോട് സ്വദേശിയായ യുവാവ് ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചു. പന്നിക്കോട് സ്വദേശി സുനിത്താണ് മരണപ്പെട്ടത്. പഴയ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്നതാണ് അപകടത്തിന് കാരണമായത്.(Youth dies after falling into septic tank in Palakkad)

വീട്ടിൽ വളർത്തുന്ന ആടിന് നൽകാൻ പ്ലാവില പറിക്കുന്നതിനായാണ് സുനിത് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിയത്. പ്ലാവിലേക്ക് കയറുന്നതിനായി സമീപത്തുണ്ടായിരുന്ന സെപ്റ്റിക് ടാങ്കിന്റെ സ്ലാബിൽ ചവിട്ടിയപ്പോൾ അത് പെട്ടെന്ന് തകരുകയായിരുന്നു. സുനിത് ഉടൻ തന്നെ ടാങ്കിനുള്ളിലേക്ക് പതിച്ചു.

ഏറെ നേരമായി സുനിത്തിനെ കാണാനില്ലായിരുന്നു. നാട്ടുകാരും ബന്ധുക്കളും പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം ടാങ്കിനുള്ളിൽ കണ്ടെത്തിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala