Description
Digital Voice of Kerala
Monday, June 29, 2026

Digital Voice of Kerala
HomeKerala'മുല്ലപ്പെരിയാർ വിഷയത്തിൽ 2 സംസ്ഥാനങ്ങളും ഒരുപോലെ, തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ...

‘മുല്ലപ്പെരിയാർ വിഷയത്തിൽ 2 സംസ്ഥാനങ്ങളും ഒരുപോലെ, തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് വേണ്ടത്’: രാജീവ് പ്രതാപ് റൂഡി | Mullaperiyar Issue

🎙️ Latest Podcast

ഇടുക്കി : മൂന്നാറിൽ നടന്ന ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിയുടെ യോഗത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണ്ണായക ചർച്ചകൾ. അണക്കെട്ടിന്റെ സുരക്ഷയും ജലലഭ്യതയും മുൻനിർത്തി ഇരു സംസ്ഥാനങ്ങളുടെയും ആശങ്കകൾ സമിതി കേട്ടു. വിഷയത്തിൽ ഇരു സംസ്ഥാനങ്ങളുടെയും താല്പര്യങ്ങൾ ഒരുപോലെ പ്രധാനമാണെന്ന് സമിതി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പറഞ്ഞു.(Mullaperiyar Issue Parliamentary Standing Committee Hears Kerala And Tamil Nadu Concerns)

‘തമിഴ്‌നാടിന് ആവശ്യമായ വെള്ളം, കേരളത്തിന് സുരക്ഷ’ എന്നിവയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉറച്ച നിലപാടാണ് കേരളം യോഗത്തിൽ മുന്നോട്ട് വെച്ചത്. ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു.

ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണന. തമിഴ്‌നാടിന് വെള്ളം ലഭിക്കണം, അതേസമയം കേരളത്തിന് സുരക്ഷയും ഉറപ്പാക്കണം. ഈ രണ്ട് കാര്യങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള പരിഹാരമാണ് വേണ്ടത്, രാജീവ് പ്രതാപ് റൂഡി വ്യക്തമാക്കി. രാജീവ് പ്രതാപ് റൂഡിയുടെ നേതൃത്വത്തിലുള്ള ഈ സമിതിയിൽ എംപിമാരായ ജെബി മേത്തർ, ഡീൻ കുര്യാക്കോസ് എന്നിവരും അംഗങ്ങളാണ്. വിവിധ കേന്ദ്ര ജല കമ്മീഷൻ പദ്ധതികളെക്കുറിച്ചും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

Story Summary

The Parliamentary Standing Committee on Water Resources, led by Rajiv Pratap Rudy, held discussions in Munnar with officials from Kerala and Tamil Nadu regarding the Mullaperiyar Dam issue. While Kerala reiterated its demand for a new dam to ensure safety without compromising water supply to Tamil Nadu, the committee emphasized that both safety and water security for both states remain the top priority.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.