Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala
HomeKeralaമൂല്യനിർണയത്തിലെ പിഴവ്: ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് PSC, റാങ്ക് പട്ടിക പരിഷ്‌കരിക്കും...

മൂല്യനിർണയത്തിലെ പിഴവ്: ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് PSC, റാങ്ക് പട്ടിക പരിഷ്‌കരിക്കും | Kerala PSC

🎙️ Latest Podcast

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയിൽ ഗുരുതരമായ മൂല്യനിർണയ പിഴവ് കണ്ടെത്തിയതിനെത്തുടർന്ന് പിഎസ്‌സി കർശന നടപടിയിലേക്ക്. ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താൻ പി എസ് സി തീരുമാനിച്ചു.(Kerala PSC Cancels Planning Board Rank List Due To Valuation Errors)

നിലവിലുള്ള റാങ്ക് പട്ടിക റദ്ദാക്കാനും, വിട്ടുപോയ 10 ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്താനും പിഎസ്‌സി യോഗത്തിൽ തീരുമാനമായി. സംഭവത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.

പിഴവ് സംബന്ധിച്ച് നടപടി സ്വീകരിക്കുന്നതിനാണ് അന്വേഷണം. മൂല്യനിർണയത്തിൽ വീഴ്ചയുണ്ടായെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് റാങ്ക് പട്ടിക റദ്ദാക്കാനുള്ള അടിയന്തര നടപടിയിലേക്ക് പിഎസ്‌സി നീങ്ങിയത്. പിഎസ്‍സി യോ​ഗത്തിലാണ് തീരുമാനം ഉണ്ടായത്.

Story Summary

The Kerala Public Service Commission (PSC) has decided to cancel the current rank list for the State Planning Board due to errors in the valuation process. An internal vigilance investigation has been initiated to probe the lapse, and the PSC will re-evaluate 10 unanswered responses.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.