Description
Digital Voice of Kerala
Monday, June 29, 2026

Digital Voice of Kerala
HomeCrimeലോഹഗഡ് കോട്ടയിലെ കൊലപാതകം: കേതനിൽ നിന്ന് പ്രതി സിയ 1 കോടി...

ലോഹഗഡ് കോട്ടയിലെ കൊലപാതകം: കേതനിൽ നിന്ന് പ്രതി സിയ 1 കോടി രൂപ വാങ്ങി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | Pune murder case

🎙️ Latest Podcast

പുണെ: വിവാഹനിശ്ചയം കഴിഞ്ഞ പ്രതിശ്രുത വരനെ കാമുകൻ്റെ സഹായത്തോടെ കൊക്കയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ വ്യവസായിയുടെ മകൻ കേതൻ അഗർവാളിനെയാണ് പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് പുണെയിലെ ലോഹഗഢ് കോട്ടയിൽ വെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് തൊട്ടുമുമ്പ് ഇവർ രാജസ്ഥാനിലെ ഉദയ്‌പൂരിൽ ഒരുമിച്ച് യാത്ര ചെയ്തതായി പോലീസ് കണ്ടെത്തി.(Pune murder case, Pune couple murders fiancé at Lohagarh Fort in sinister conspiracy)

ഫെബ്രുവരിയിലായിരുന്നു കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. സോഷ്യൽ മീഡിയയിൽ ഇരുവരും അതീവ പ്രണയത്തിലാണെന്ന് കാണിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നെങ്കിലും, ഇതിന് പിന്നിൽ വലിയൊരു ഗൂഢാലോചനയാണ് നടന്നിരുന്നത്. കേതനെ വിവാഹം കഴിക്കാൻ സിയയ്ക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. കേതനെ കൊലപ്പെടുത്തിയാൽ വിവാഹം ഒഴിവാക്കാൻ തനിക്ക് മൂന്ന് വർഷം സമയം ലഭിക്കുമെന്നും, ആ കാലയളവിനുള്ളിൽ ചേതനെ സാമ്പത്തികമായി സുരക്ഷിതനാക്കി വിവാഹം കഴിക്കാമെന്നുമാണ് സിയ വിശ്വസിച്ചിരുന്നത്. വിവാഹം മുടക്കിയാൽ സമൂഹത്തിൽ അപമാനം നേരിടേണ്ടി വരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൊലപാതകത്തിനായി സിയ കേതനിൽ നിന്നും ഷോപ്പിങ്ങിന്റെ പേരിൽ ഒരു കോടി രൂപ തട്ടുകയും ആ പണം നേരിട്ട് ചേതന് കൈമാറുകയും ചെയ്തിരുന്നു. ജൂൺ 18-ന് സിയ കേതനെ ലോഹഗഢ് കോട്ടയിലേക്ക് വിളിച്ചുവരുത്തി. സിയയുടെ സിഗ്നലിനെ തുടർന്ന് പിന്നാലെ എത്തിയ ചേതൻ കേതനെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ ചേതൻ തന്റെ ഫോൺ കടയിൽ ഉപേക്ഷിക്കുകയും ജീവനക്കാരന്റെ ഫോൺ ഉപയോഗിക്കുകയും ചെയ്തിരുന്നു. ആദ്യം കൊലപാതകം അപകടമാണെന്ന് വരുത്തിത്തീർക്കാൻ സിയ ശ്രമിച്ചെങ്കിലും, പെരുമാറ്റത്തിൽ സംശയം തോന്നിയ കേതന്റെ സഹോദരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം കേതന്റെ പിതാവും ബന്ധുക്കളും സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ, അതൊരു അപകടമാകാൻ സാധ്യതയില്ലെന്ന് ബോധ്യപ്പെടുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ സത്യം പുറത്താവുകയുമായിരുന്നു.

Story Summary

A young woman, Siya Goyal, conspired with her lover, Chetan Chaudhury, to murder her fiancé, Ketan Agarwal, by pushing him off a cliff at Lohagarh Fort near Pune. The couple planned the murder to avoid a forced marriage and gain financial stability, but the victim’s family grew suspicious after the crime was initially staged as an accidental fall.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.