മുംബൈ: ദക്ഷിണ മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയിൽ വിഷാംശം കലർത്തിയ ക്യാപ്സ്യൂളുകൾ വിതരണം ചെയ്ത് കൂട്ടക്കൊല ലക്ഷ്യമിട്ട പുണെ സ്വദേശി പിടിയിൽ. 39 കാരനായ ഫയാസ് പ്രേംജിയാണ് പിടിയിലായത്. എലിവിഷമായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് നിറച്ച 14,000 ക്യാപ്സ്യൂളുകൾ ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.(Pune man arrested for mass poisoning attempt at Mumbai Muharram procession)
ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് ഇവ ‘പെയിൻ കില്ലർ’ ആണെന്ന് പറഞ്ഞാണ് ഇയാൾ വിതരണം ചെയ്തത്. ഘോഷയാത്രയ്ക്കിടെ ക്യാപ്സ്യൂൾ കഴിച്ച ഒരാൾക്ക് ശാരീരിക അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് സംഭവത്തിൽ നിർണ്ണായകമായത്. ഡോക്ടർമാർ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്. ഓൺലൈനായി 30,000 ക്യാപ്സ്യൂളുകളും 50 കിലോ സിങ്ക് ഫോസ്ഫൈഡും ഇയാൾ ഓർഡർ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഓരോ ക്യാപ്സ്യൂളിലും ഒരു ഗ്രാം വീതം വിഷം നിറച്ചാണ് വിതരണത്തിന് എത്തിച്ചത്.
ബിബിഎ ബിരുദധാരിയായ പ്രതി പുണെയിൽ പിതാവിന്റെ ഉടമസ്ഥതയിലുള്ള പെയിന്റ് കമ്പനി നടത്തിവരികയാണ്. 2019 മുതൽ പലതവണ ഇയാൾ ഇറാനിലും ഇറാഖിലും സന്ദർശനം നടത്തിയിട്ടുണ്ട്. കൃത്യത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യവും ഗൂഢാലോചനയും കണ്ടെത്താൻ പോലീസ് വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.
Story Summary
A 39-year-old Pune man, Faiyaz Premji, was arrested in Mumbai for attempting a “mass poisoning” during a Muharram procession. He distributed capsules filled with zinc phosphide—a lethal rodenticide—to participants, falsely claiming they were painkillers. The plot was uncovered after a victim was hospitalized, leading police to seize 14,000 contaminated capsules from the suspect. Investigation is underway to determine the motive behind the planned attack.

