ചെന്നൈ: വിടവാങ്ങിയ പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ നേത്രദാനത്തിലൂടെ രണ്ടുപേർക്ക് കാഴ്ചയേകാൻ അവസരമൊരുങ്ങി. തന്റെ മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു. അദ്ദേഹം ഇതിനായി രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.(Actor Bhagyaraj donates eyes posthumously fulfilling final wish)
താരത്തിന്റെ വിയോഗത്തിന്റെ വേദനയിലും, അദ്ദേഹം ആഗ്രഹിച്ച കാര്യം നിറവേറ്റാൻ കുടുംബം കാണിച്ച മനസ്സ് ആരാധകർക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റി. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് മെഡിക്കൽ സംഘം നേത്രദാന നടപടികൾ പൂർത്തിയാക്കിയത്. ഡോക്ടർമാർ വീട്ടിലെത്തി മടങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ് സിനിമയിൽ കുടുംബചിത്രങ്ങളിലൂടെ തരംഗം സൃഷ്ടിച്ച ഭാഗ്യരാജ് 75-ലേറെ സിനിമകളിൽ അഭിനയിക്കുകയും 25-ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Story Summary
Legendary actor and director Bhagyaraj fulfilled his final wish of donating his eyes after passing away due to a heart attack on Saturday. His family ensured the donation process was completed at their Chennai residence, allowing two people to receive the gift of sight.

