Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala
HomeKeralaഎ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്...

എ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ് | AA Rahim MP Fake Facebook Post

🎙️ Latest Podcast

കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു (AA Rahim MP Fake Facebook Post). പേരാമ്പ്ര വള്ളിക്കുന്ന് സ്വദേശിയായ ആദം കുട്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യയാത്ര ഡിവൈഎഫ്ഐ തടയുമെന്ന തരത്തിൽ എംപിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയതിനാണ് നടപടി. കലാപാഹ്വാനം നടത്തിയെന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 12-നാണ് വിവാദമായ പോസ്റ്റ് പ്രചരിപ്പിച്ചത്.

നേരത്തെയും എ.എ. റഹീം എംപിക്കെതിരെ സമാനമായ രീതിയിൽ വ്യാജപ്രചാരണങ്ങൾ നടന്നിരുന്നു. ‘കാഫിർ സ്‌ക്രീൻഷോട്ട്’ നിർമ്മിക്കാൻ ആഹ്വാനം ചെയ്തത് എംപിയാണെന്ന രീതിയിൽ നേരത്തെ വ്യാജ പ്രചാരണം നടക്കുകയും, ഇത് സംബന്ധിച്ച് ജിതിൻ ഭാസ്‌കർ എന്നയാൾ മൊഴി നൽകിയെന്ന രീതിയിൽ വാർത്തകൾ വരികയും ചെയ്തിരുന്നു. കൂടാതെ, ഓപ്പറേഷൻ തൂഫാനെതിരെ റഹീം രംഗത്തെത്തി എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ശ്രീകാന്ത് പള്ളിത്തോട്ട്, റിയാസ് തത്തോത്ത് എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. തുടർച്ചയായി എംപിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.

Summary: The police have registered a case against a Congress activist from Perambra, Kozhikode, for allegedly circulating a fake Facebook post against MP A.A. Rahim. The accused, Adam Kutty, is charged with inciting communal disharmony after he posted a misleading claim on social media stating that the DYFI would block free bus travel for women, featuring a picture of the MP.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.